Latest NewsIndia

ഇനി ബന്ദ് ഉണ്ടാവില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ദേശീയ പണിമുടക്കിന് പശ്ചിമബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പണിമുടക്കിനെ കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. എന്നാല്‍ പശ്ചിമബംഗാളില്‍ യാതൊരുവിധ ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന് നിലപാട് എടുത്തിട്ടുള്ളതാണ്. കഴിഞ്ഞിടത്തോളം കഴിഞ്ഞു. കഴിഞ്ഞ 34 വര്‍ഷത്തിനിടെ അവര്‍ ബന്ദിന്റെ പേരില്‍ സംസ്ഥാനത്തെ നശിപ്പിച്ചു. ഇനി ഇവിടെ ബന്ദ് നടക്കില്ലെന്ന് മമത പറഞ്ഞു.

പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുകയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 500 അധിക ബസ് സര്‍വ്വീസ് നടത്തുമെന്നും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് യാതൊരു രീതിയിലും പ്രതിസന്ധികളുണ്ടാകാത്ത രീതിയിലായിരിക്കും പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുക. സ്വകാര്യ ബസ് സര്‍വ്വീസ് ഉടമകളും ടാക്‌സി- കാബ് സര്‍വീസുകളും സാധാരണ ദിവസങ്ങളിലെന്ന പോലെ നിരത്തിലിറങ്ങും. നഗരത്തിലുടനീളം അധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button