Latest NewsKerala

#SaveKeralaFromRSS ഹാഷ് ടാഗ് ഏറ്റെടുത്ത് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം•സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന #SaveKeralaFromRSS എന്ന ഹാഷ് ടാഗ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഓരോ കലാപവും ഓരോ സുവർണാവസരമാക്കുന്ന സംഘപരിവാറിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട് അകലം പാലിച്ചേ തീരൂ .#SaveKeralaFromRSS എന്ന ഹാഷ്ടാഗ് കൂടുതൽ ശക്തിയോടെ പ്രചരിപ്പിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

വർഗീയകലാപങ്ങളുടെ രക്തക്കറയിൽ ചവിട്ടി നിന്നാണ് സംഘപരിവാർ എന്നും വിജയം സ്വന്തമാക്കുന്നത്. എണ്ണിപറയാൻ കേന്ദ്ര ഭരണത്തിനു നേട്ടം ഇല്ലെന്നു മാത്രമല്ല മോദി സർക്കാർ അധികാരത്തിലേറിയ കാലത്ത് നിന്നും രാജ്യത്തെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് വലിച്ചു കൊണ്ട് പോവുകയാണ് ഉണ്ടായത്. സംഘപരിവാറിന് അറിയാവുന്ന ഏകമാർഗമായ അക്രമം ആണ് കേരളത്തിലും പയറ്റുന്നത്. രാഷ്ട്രീയ പ്രവർത്തകർ കാത്തുസൂക്ഷിക്കേണ്ട എല്ലാ മാന്യതകളും ഒഴിവാക്കി തെരുവ്ഗുണ്ടകളായി അഴിഞ്ഞാടുമ്പോൾ ജനങ്ങൾക്ക് ഇപ്പോൾ സംഘപരിവാറിനോട് ഭയം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ കലാപവും ഓരോ സുവർണാവസരമാക്കുന്ന സംഘപരിവാറിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട് അകലം പാലിച്ചേ തീരൂ . #SaveKeralaFromRSS എന്ന ഹാഷ്ടാഗ് കൂടുതൽ ശക്തിയോടെ പ്രചരിപ്പിക്കേണ്ട സമയമാണിത്.

https://www.facebook.com/rameshchennithala/posts/2190076584384169

shortlink

Related Articles

Post Your Comments

Related Articles


Back to top button