അബുദാബി: കഴിഞ്ഞ ഡിസംബര്‍ എട്ടിന് അബുദാബിയില്‍നിന്നും കാണാതായ നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്തിനെ യുഎഇ-സൗദി അതിര്‍ത്തിയായ അല്‍അസ്ഹയില്‍നിന്ന് കണ്ടെത്തി. രേഖകളില്ലാതെ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹാരിസിനെ അതിര്‍ത്തി സുരക്ഷാസേന പിടികൂടി അല്‍അഹ്സ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുകയായിരുന്നു. അബുദാബിയിലെ സ്വകാര്യ ഹോട്ടല്‍ ഡ്രൈവറായിരുന്നു. സഹോദരി പുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കമ്ബനി ലീവ് അനുവദിക്കാത്തതില്‍ പ്രയാസത്തിലായിരുന്നു ഹാരിസെന്ന് സഹോദരന്‍ സുഹൈല്‍ പറഞ്ഞു.
വീസ റദ്ദാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 15 ദിവസം കാത്തിരിക്കാനായിരുന്നു കമ്ബനിയുടെ മറുപടി. ഇതിനുശേഷമാണ് ഹാരിസിനെ കാണാതായത്. തുടര്‍ന്ന് സഹോദരന്‍ സുഹൈല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതിനല്‍കിയെങ്കിലും കണ്ടെത്താനായില്ല. ജയിലിൽ ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടിയ ഹാരിസിന്‍റെ ആരോഗ്യനില വഷളായതോടെ അല്‍അഹ്‌സ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ ആശുപത്രിയിലെ മലയാളി നഴ്സാണ് ഹാരിസിന്‍റെ അവസ്ഥ ബന്ധുക്കളെ അറിയിച്ചത്.സംഭവം അറിഞ്ഞതോടെ ഹാരിസിനെ സഹായിക്കാനായി സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments