റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ കണ്ണൂർ സ്വദേശി ജിജേഷ് കമുകയെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലേയ്ക്ക് അയച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജൻസി വഴി ഹൗസ് ഡ്രൈവർ തസ്തികയിലാണ് ജിജേഷ് ജിദ്ദയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ രണ്ടുമാസമായിട്ടും ശമ്പളം നൽകിയിരുന്നില്ല. ഒടുവിൽ ജിജേഷ് ഇന്ത്യൻ എംബസിയിൽ പരാതി അറിയിക്കുകയായിരുന്നു.
തുടർന്നാണ് ജികേഷിന്റെ മോചനം സാധ്യമായത്. ഡിസംബർ 08 ന് മുബൈയിലെത്തിയ ജിജേഷിനെ നോർക്ക റൂട്ട്സ് മുംബൈ എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസർ ഷെമിൻ ഖാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പിന്നീട് യാത്രാടിക്കറ്റും മറ്റ് അവശ്യസഹായങ്ങളും ലഭ്യമാക്കി ഡിസംബർ 09 ന് നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ നാട്ടിലേയ്ക്ക് യാത്ര അയച്ചു.
വിദേശത്തേയ്ക്ക് പോകുന്നവർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അംഗീകരിച്ച ഏജൻസികൾ വഴി മാത്രമേ പോകാവൂവെന്ന് നോർക്കാ അധികൃതർ അറിയിച്ചു. പോകും മുൻപ് തൊഴിൽദാതാവിനെക്കുറിച്ചും, ഓഫർ ലെറ്റർ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചും കൃത്യമായ അറിവുണ്ടായിരിക്കുകയും വേണം.
Read Also: ഭരണഘടന പ്രതിജ്ഞയെടുത്തവർക്ക് ഒരിക്കലും ഏക സിവിൽ കോഡ് നടപ്പാക്കുന്നത് എതിർക്കാനാവില്ല: ഗവർണർ
Post Your Comments