Latest NewsNewsSaudi ArabiaInternationalGulf

വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

റിയാദ്: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസൻ ദാമോദരൻ ആണ് മരിച്ചത്. 69 വയസായിരുന്നു. 30 വർഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സരസൻ ദാമോദരൻ ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായതോടെ ഇദ്ദേഹം ഇന്ത്യൻ എംബസി വഴി ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയി. ഒരു വർഷത്തിന് ശേഷം അദ്ദേഹം സന്ദർശക വിസയിൽ തിരിച്ചെത്തുകയും ചെയ്തു.

Read Also: രാജ്യ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനി: കേരളത്തിലേക്ക് വിടാന്‍ പാടില്ലെന്ന് സത്യവാങ്ങ്മൂലം

പരിചയമുള്ള സൗദി പൗരന്റെ വീട്ടിലെ വാട്ടർ ടാങ്കിന്റെ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് അദ്ദേഹം കെട്ടിടത്തിൽ നിന്നും താഴെ വീണത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇവിടെ നിന്ന് അദ്ദേഹം കാലുവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.

Read Also: കൗമാരപ്രായം ഏറെ ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ മകളുടെ ഈ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ വേണം 

shortlink

Related Articles

Post Your Comments

Related Articles


Back to top button