ഷില്ലോംഗ്: ഈസ്റ്റ് ജയ്ന്ത്യ ഹില്‍സില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനി തകര്‍ന്നു വീണ്ട് രണ്ടുപേര്‍ മരിച്ചു. ഇതേ ജില്ലയില്‍ തന്നെ ഒരു ഖനിയില്‍ 25 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും അപകട വാര്‍ത്ത പുറത്തുവരുന്നത്. വെള്ളിയാഴ്ച വീട്ടില്നിന്നുപോയശേഷം കാണാതായ ഇലദ് ബാറേ എന്ന യുവാവ് ഞായറാഴ്ച പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് അപകടവിവരം പുറത്തുവരുന്നത്.
ഇയാളുടെ ബന്ധുക്കളില്‍ ഒരാള്‍ ഖനിയില്‍ കുടുങ്ങിക്കിടന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ “എലിമാളങ്ങള്‍’ എന്നറിയപ്പെടുന്ന ഖനികളില്‍ ഒന്നില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഖനിയുടെ ഉടമയെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments