തിരുവനന്തപുരം: ക്രിസ്തുമസ് -ന്യൂയർ ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മുൻവർഷത്തേക്കാൾ 34 കോടിയുടെ വര്‍ദ്ധനയാണ് ഇത്തവണ ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചത്. ക്രിസ്തുമസിന് നെടുമ്പാശ്ശേരിയിൽ ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നുവെങ്കിലും ന്യൂയറിന് പാലാരിവട്ടത്താണ് കൂടുതൽ വിൽപ്പന നടന്നത്.
കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള കാലത്ത് മലയാളികൾ 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 480.67 കോടി ആയിരുന്നു. ക്രിസ്തുമസിന്റെതലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു
ക്രിസ്തുമസ് ദിവസം 40.6 കോടിയുടെ മദ്യം ചെലവായി.
ഡിസംബര്‍ 31ന് 78.77 കോടിയുടെ മദ്യം വിറ്റു. മുൻവർഷം ഇത് 61.7കോടിയായിരുന്നു. ക്രിസ്തുമസ് തലേന്ന് നെടുമ്പാശ്ശേരിയിലെ ഔട്ലെറ്റിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. 51.3 ലക്ഷം രൂപ. പുതുവര്‍ഷതലേന്ന് പാലാരിവട്ടത്തെ ഔട്ട് ലെറ്റ് വില്‍പ്പനയില്‍ മുന്നിലെത്തി 73.53 ലക്ഷം രൂപ.
Post Your Comments