KeralaLatest NewsNews

പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ എത്തിയത് മദ്യവുമായി: സംഭവം കോഴഞ്ചേരിയിൽ

പരീക്ഷ അവസാനിച്ചത് ആഘോഷിക്കാനാണ് നാലംഗ സംഘം ബാഗില്‍ മദ്യവുമായി എത്തിയത്

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ എത്തിയത് മദ്യവുമായി. കോഴഞ്ചേരിയിലാണ് സംഭവം. പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ പരീക്ഷ എഴുതാൻ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളും ആഘോഷം നടത്താൻ ശേഖരിച്ച പണവും കണ്ടെത്തിയത്.

പരീക്ഷ അവസാനിച്ചത് ആഘോഷിക്കാനാണ് നാലംഗ സംഘം ബാഗില്‍ മദ്യവുമായി എത്തിയത്. ഇതില്‍ ഒരാളുടെ ബാഗില്‍ നിന്നും മുത്തശ്ശിയുടെ മോതിരം വിറ്റ 10000 രൂപയുടെ കണ്ടെത്തി. മദ്യമാണെന്ന് സംശയം ഉണ്ടാവാതിരിക്കാന്‍ സാധാരണ വെള്ളം കുപ്പിയിൽ വെള്ളവുമായി ചേർത്താണ് വിദ്യാർഥകൾ മദ്യം കൊണ്ടു വന്നത്.

പരീക്ഷയ്ക്ക് ശേഷം രക്ഷിതാക്കളെയും ആറന്മുള പൊലീസിലും സ്കൂൾ അധികൃതർ വിവരമറിയിച്ചു. വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button