KeralaLatest News

ഇനി ജന്മദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഒഴിവാക്കാം: കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളര്‍ ഡ്രസ് ധരിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ). ഇതേ ദിവസം യൂണിഫോം ധരിക്കാതെ എത്തുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മോലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.

ജന്മദിനത്തില്‍ യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button