സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെസ്‌ക് ഫാബ്രിഗസ് ചെല്‍സി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ ജാലകം തുറന്ന സാഹചര്യത്തില്‍ ഫാബ്രിഗസിനായി ഫ്രഞ്ച് ക്ലബ് എ.എസ്.മൊണാക്കോയാണ് താല്‍പര്യം പ്രകടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഫാബ്രിഗസിന്റെ 350ാം പ്രീമിയര്‍ ലീഗ് മത്സരമായിരുന്നു കഴിഞ്ഞ ദിവസം സതാംപ്ടനെതിരെ നടന്നത്. ഇതില്‍ പകരക്കാരനായാണ് ഫാബ്രിഗസ് ഇറങ്ങിയത്. മൗറീഷ്യോ സാരി പരിശീലകനായി ചുമതലയേറ്റശേഷം ഫാബ്രിഗസിന് അവസരം തീരെ ലഭിച്ചില്ല. പ്രീമിയര്‍ ലീഗില്‍ ഇക്കുറി ഇതുവരെ ആറ് തവണ മാത്രമാണ് ഫാബ്രിഗസ് കളിച്ചത്.
2014-ലാണ് ബാഴ്‌സലോണയില്‍ നിന്ന് ഫാബ്രിഗസ് ചെല്‍സിയിലെത്തുന്നത്. തുടര്‍ന്നിതുവരെ 200-ഓളം മത്സരങ്ങള്‍ ചെല്‍സിപ്പടയ്‌ക്കൊപ്പം ഫാബ്രിഗസ് കളിച്ചു. രണ്ട് പ്രീമിയര്‍ ലീഗ് നേട്ടങ്ങളില്‍ പങ്കാളിയാകാനും ഫാബ്രിഗസിന് സാധിച്ചു. നേരടത്തെ എട്ട് സീസണുകള്‍ ഫാബ്രിഗസ് ആഴ്‌സനലിലും കളിച്ചിട്ടുണ്ട്.അടുത്ത് തന്നെ നോട്ടിങ്ങാം ഫോറസ്റ്റിനെതിരെ നടക്കുന്ന ചെല്‍സിയുടെ എഫ്.എ.കപ്പ് പോരാട്ടത്തോടെ ഫാബ്രിഗസ് ക്ലബ് വിടുമെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments