തിരുവനന്തപുരം•സാധാരണക്കാര്‍ക്ക് വരെ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി രാജ്യത്താകമാനം നടപ്പിലാക്കുന്ന അടല്‍ പെന്‍ഷന്‍ യോജന പദ്ധതി സംസ്ഥനത്തെ കൂടുതല്‍ സഹകരണബാങ്കുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ദേശീയ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെപല്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ജനറല്‍ മാനേജര്‍ കെ. മോഹന്‍ ഗാന്ധി പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ സഹകരണമേഖലയില്‍ നിന്നും പങ്കാളിത്വം കുറവായ സാഹചര്യത്തില്‍ ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക പ്രചരണ പരിപാടികളും പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
കേരളത്തില്‍ ഒരു കോടി വ്യക്തികള്‍ ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ യോഗ്യരാണ്. എന്നാല്‍ മൂന്നു ലക്ഷം പേര്‍മാത്രമാണ് സംസ്ഥാനത്ത് നിന്നും ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യതയുള്ള സഹകരണ മേഖയില്‍ നിന്നും വെറും 5500 പേര്‍ മാത്രമാണ് ഇത് വരെ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത് സഹകരണ ബാങ്കുകള്‍ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഇതു വരെ തയ്യാറായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പദ്ധതിലേക്ക് കൂടുതല്‍ സഹകരണ ബാങ്കുകളെ പങ്കാളികളാക്കാന്‍ പിഎഫ്ആര്‍ഡിഎ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ചരിക്കുന്നത്.
18 നും 40 വയസിനുമിടിയിലുള്ള ഇന്ത്യന്‍ പൗരത്വമുള്ള അസംഘിടതമേഖലയിലെ ഏതൊരു വ്യക്തിക്കും ഈ പദ്ധയില്‍ പങ്കാളിയായകാന്‍ കഴിയും . രാജ്യത്ത് ഉത്തര്‍ പ്രദേശ,് ബീഹാല്‍ ,എന്നീ സംസ്ഥാനങ്ങിലാണ് പദ്ധതി നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്, ആന്ധ്രാ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. കേവലം 42 രൂപമുതല്‍ വിഹിതം അടക്കുന്നവര്‍ക്ക് 60 വയസിനു ശേഷം 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷനായി ലഭിക്കും. പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി 60 വയസിന് ശേഷം മരണപ്പെട്ടാല്‍ പങ്കാളിക്കോ, നോമിനിക്കോ,പെന്‍ഷന്‍ ലഭിക്കും. 60 വയസിന് മുന്‍പെ മരണപ്പെട്ടാല്‍ അടച്ച തുക മുഴുവനായും നോമിനിക്ക് ലഭിക്കുകയും ചെയ്യും.
പെന്‍ഷന്‍ തുക 5000 രൂപയില്‍ നിന്നും 10000 രൂപ വരെ ആയി ഉയര്‍ത്താനും, പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 40 ല്‍ നിന്നും 50 ആയി ഉയര്‍ത്താനും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശ പരിഗണനയിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സഹകരണ രജിസ്റ്റാര്‍, സഹകരണ ബാങ്കുകള്‍, നബാര്‍ഡ് പ്രതിനിധികളുമയും പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് തുടര്‍ പരിപാടികള്‍ സംഘിടിപ്പിക്കുമെന്നും മോഹന്‍ ഗാന്ധി പറഞ്ഞു. സഹകരണ അഡീഷണല്‍ രജിസ്റ്റാര്‍ സജ്ജാദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments