ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മാരകമായ സദൈവ് അടല്‍രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന് സമര്‍പ്പിച്ചു. വാജ്പേയിയുടെ 95 ാം ജന്മദിനത്തിലാണ് സ്മാരകത്തിന്റെ ഉത്ഘാടനം നടന്നത്. ചടങ്ങില്‍ ബിജെപി പ്രസിഡന്റ് അമിത്ഷായും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പങ്കെടുത്തു.
1998 മുതല്‍ 2004 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്.
അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പണിത സദൈവ് അടല്‍ സമാരകം 1.5 ഏക്കര്‍ സ്ഥലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച രാജ്യതന്ത്രജ്ഞനും, ചിന്തകനും, കവിയുമായിരുന്ന വാജ്പേയിയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതാണ് സ്മാരകം.
10.51 കോടി ചിലവില്‍ 5 മാസം കൊണ്ടാണ് സ്മാരകത്തിന്റെ പണിപൂര്‍ത്തിയാക്കിയത്. അടല്‍ സ്മൃതി ന്യാസ് സൊസൈറ്റിയാണ് സ്മാരകത്തിന്റെ നിര്‍മ്മാണവും സാമ്പത്തിക സഹായവും ചെയ്തിരിക്കുന്നത്
ഒമ്പത് ചുവരുകള്‍ക്കുള്ളില്‍ നിര്‍മ്മിതമായ സദൈവ് അടല്‍ വാജ്പേയിയുടെ കവിതകളാല്‍ സമ്പന്നമാക്കിയിട്ടും ഉണ്ട്. പരിസ്ഥിതി സൗഹൃദമായി നിര്‍മ്മിച്ചുിരിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ ഒരു മരം പോലും വെട്ടി നശിപ്പിക്കേണ്ടിവന്നിട്ടില്ലെന്നതും സ്മാരകത്തിന്റെ ആകര്‍ഷക ഘടകമാണ്.
Post Your Comments