ന്യൂഡൽഹി : കേന്ദ്രത്തിന്റെ പെൻഷൻ പദ്ധതിയിൽ ഇനി ആർക്കും ഓൺലൈനായി ചേരാം.
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(പിഎഫ്ആർഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്.ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി സൗകര്യമാണ് ഇതിന് തയ്യാറാക്കിയിട്ടുള്ളത്.
സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയുടെ വെബ്‌സൈറ്റ് വഴിയാണ് ആധാർ എക്‌സ്എംഎൽ സംവിധാനംവഴി പൂർണമായും പേപ്പർ രഹിതമായി തന്നെ അക്കൗണ്ട് തുടങ്ങാൻ കഴിയുക. എക്‌സ്എംഎൽ ഫയൽ വഴി ശേഖരിക്കുന്ന ആധാർ വിവരങ്ങൾ ഇ-കെവൈസിയായി പ്രവർത്തിക്കുന്നതോടൊപ്പം ഉപഭോക്താവ് ഓൺലൈനായി നൽകുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നു. സേവിങ്‌സ് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനിലൂടെ പങ്കിടുകയും നിശ്ചിതതുക പ്രതിമാസം അടക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും.
Read Also : ജയേഷ് വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം: കോടതിയിൽ നാടകീയ രംഗങ്ങൾ, പ്രതികൾ പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി
ആധാർ വിവരങ്ങൾ റെക്കോഡ് കീപ്പിങ് ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്യുക. അവരായിരിക്കും പെൻഷൻ അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഒക്ടോബർ 27ന് പുറത്തിറക്കിയ സർക്കുലറിലാണ് പിഎഫ്ആർഡിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Post Your Comments