Latest NewsIndia

അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ കാലവധി നീട്ടി

1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതി

ഡൽഹി : പ്രധാനമന്ത്രിയുടെ അടല്‍ പെന്‍ഷന്‍ പദ്ധതിയിൽ ഭാഗമാകാനുള്ള കാലവധി നീട്ടി. ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്. എന്നാല്‍ അവസാന തീയതി എന്നാണ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതി 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഇതുവരെ ഒരുകോടിയിലേറെ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. 18 വയസ്സ് മുതല്‍ 40 വയസ്സുവരെ പ്രായമായവര്‍ക്ക് പദ്ധതിയില്‍ ചേരാം. 60 വയസ്സായിരുന്നു പ്രായപരിധി. എന്നാൽ അത് 65 വയസുവരെയായി നീട്ടി.

Read also: കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പ്രായത്തിന് അനുസരിച്ചാണ് ഓരോരുത്തരുടേയും തുക നിശ്ചയിക്കുന്നത്. 210 രൂപ മുതല്‍ 1454 രൂപ വരെ അടയ്ക്കാം. 8.5 ലക്ഷം രൂപ അംഗത്തിന്‍റെ കാലശേഷം അവകാശികള്‍ക്ക് കൈമാറും. അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button