Latest NewsOman

ഏഴ് വയസുകാരി വാഷിങ് മെഷീനില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്

മസ്‍കറ്റ്: ഏഴ് വയസുകാരി കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുരുങ്ങി. ഒമാനിലെ അല്‍ വദായത് പ്രദേശത്തായിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിവനൊടുവിലാണ് പൊലീസ് കുട്ടിയെ പുറത്തെടുത്തത്. സല്‍മ എന്ന ഏഴുവയസുകാരി വീട്ടുമുറ്റത്ത് വെച്ചിരുന്ന വാഷിങ് മെഷീനിലാണ് വീണത്. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.

ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരുന്ന മെഷീന്റെ മുകളിലുള്ള മൂടി തകര്‍ന്നാണ് കുട്ടി ഡ്രമ്മിനുള്ളിലേക്ക് വീണതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. വിവരം ലഭിച്ചയുടന്‍ സിവില്‍ ഡിഫിന്‍സും ആംബുലന്‍സും സ്ഥലത്തെത്തി. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഷിങ് മെഷീനിന്റെ വശങ്ങള്‍ മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ വലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് മെഷീന്‍ മുറിച്ച് കുട്ടിയെ പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button