Latest NewsKerala

ശബരിമല വിധിയില്‍ ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ കേന്ദ്രത്തോട് ഓഡിനന്‍സ് ഇറക്കണമെന്ന ആവശ്യ ധരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയുളളതായി റിപ്പോര്‍ട്ടുകള്‍. ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് യുഡിഎഫ് എംപിമാര്‍ പ്രഖ്യാപിച്ചത് താന്‍ അറിയാതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്.

ദേശീയ നേതൃത്വവുമായി ആലോചിച്ചു മാത്രമേ പ്രധാനമന്ത്രിയെ കാണുന്ന കാര്യത്തില്‍ തീരുമാനം കെെക്കൊളളുകയുളളുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ എകെ ആന്റണി, കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരൊന്നും ഇന്നലത്തെ എംപിമാരുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇല്ലായിരുന്നില്ലെയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഏതാനും യുഡിഎഫ് എംപിമാര്‍ വാര്‍ത്താസമ്മേളനം നടത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയെ തള്ളി മുല്ലപ്പള്ളി രംഗത്ത് എത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button