
കോഴിക്കോട്: ശശി തരൂര്‍ എംപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണെന്നും പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ലെന്ന് അദ്ദേഹം പറഞ്ഞു.
തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എംപിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ശശി തരൂരിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിച്ചാണ് വിജയിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തരൂരിനെതിരെ എ.ഐ.സി.സിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. വിഷയത്തില്‍ കെപിസിസി നേതൃത്വം അഭിപ്രായം അറിയിച്ചിട്ടുണ്ട്. വിഷയം തങ്ങളുടെ മുന്നില്‍ വരുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എംപി അഭിപ്രായപ്രകടനം നടത്തിയതിനെ വിമര്‍ശിച്ച് നേരത്തെയും മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു.
Post Your Comments