മലപ്പുറം: താന്‍ വളര്‍ന്ന പോലെ ലീഗിൽ തനിക്ക് പകരക്കാരനായി മറ്റൊരാൾ കടന്ന് വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗമാണെന്നും, ലീഗ് മുന്നണി മാറുമോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ് ഇനിയും പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിലാണ് മതന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ. മുസ്ലിം ലീഗിലെ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇനി പാര്‍ട്ടിയുടെ മുന്നില്‍ നില്‍ക്കില്ല. ഏറ്റവും നല്ല സമയം കഴിഞ്ഞു. ഇനി ഏതെങ്കിലും ഒരു റോളില്‍ മാത്രം ഒതുങ്ങി നിൽക്കും’, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
‘തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നത് അപ്പോള്‍ തീരുമാനിക്കേണ്ട കാര്യമാണ്. പുതിയ പി കെ കുഞ്ഞാലിക്കുട്ടി ആരെന്ന് കാലം കണ്ടെത്തും. താന്‍ വളര്‍ന്ന പോലെ പാര്‍ട്ടിയില്‍ മറ്റൊരാള്‍ വരും. മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗമാണ്. ലീഗ് മുന്നണി മാറുമോ എന്നത് ഇപ്പോള്‍ പ്രസക്തമല്ല. ഏതെങ്കിലും കാലത്ത് ലീഗ് എല്‍ഡിഎഫിന്റെ ഭാഗമാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ലീഗും സിപിഎമ്മും ചേര്‍ന്നാല്‍ മാത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാവില്ല. യുഡിഎഫ് ജനങ്ങളെ ആകര്‍ഷിക്കും വിധം മാറണം’, കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Post Your Comments