KeralaNattuvarthaLatest NewsNewsIndia

‘ഷാജിയേട്ടാ ഇടതു മുന്നണി സേഫ് അല്ല’, ഇ പി ജയരാജന്റെ ക്ഷണം കുരുക്കാണെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ഇടതു മുന്നണിയിലേക്കുള്ള ഇ പി ജയരാജന്റെ ക്ഷണം ഒരു കുരുക്കാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടതോടെ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ലീഗ്-കമ്മ്യൂണിസ്റ്റ് പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. സിപിഐഎമ്മിലേക്ക് എല്ലാവരെയും, പ്രത്യേകിച്ച് മുസ്ലിം ലീഗിനെ ക്ഷണിച്ചുകൊണ്ട് ഇ പി ജയരാജൻ നടത്തിയ പ്രസ്താവനയാണ് ഇതോടെ വീണ്ടും ചർച്ചയാകുന്നത്.

Also Read:ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!

മുന്നണി വിപുലീകരിക്കാൻ ശ്രമമുണ്ടെന്നും അതിനായി മറ്റുപാർട്ടികളെ ക്ഷണിക്കുന്നുവെന്നുമുള്ള തരത്തിലായിരുന്നു ഇ പി ജയരാജന്റെ ക്ഷണം, എന്നാൽ, ഇതിനെ അപ്പോൾ തന്നെ മുസ്ലിം ലീഗ് അടക്കമുള്ള മുന്നണികൾ തള്ളിയിരുന്നു. തുടർന്ന്, ജയരാജന്റെ പ്രസ്താവന വലിയ വിവാദമാവുകയും, ഇടത് മുന്നണിയിലെ പ്രവർത്തകരെല്ലാം തന്നെ ഇ പിയെ തിരുത്തിക്കൊണ്ട് രംഗത്ത് വരികയുമായിരുന്നു.

അതേസമയം, സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് ഇ പി ജയരാജൻ വീണ്ടും മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു. ലീഗിനെ ഇടതുമുന്നണിയിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ‍ പറഞ്ഞു. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്നും ലീഗിന്റെ കാര്യത്തിൽ പറയാനുള്ളത് പറഞ്ഞുവെന്നും ഇ പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button