Latest NewsKerala

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പ്രതി പിടിയിൽ

ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേര്‍ത്തല വയലാര്‍ കൊല്ലപള്ളിയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. വയലാര്‍ മുക്കുടിത്തറ ജയനാണ് തലക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മേഷണക്കേസില്‍ പ്രതിയായ സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ സുമേഷ് കൊല്ലപ്പള്ളിയിലുള്ള വാടകവീട്ടിലെത്തിയപ്പോള്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായി. ഈ സമയത്ത് ഭാര്യ ജയനെ വളിച്ച് വരുത്തുകയായിരുന്നു. ജയന്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സുമേഷ് പതിയിരുന്ന് ആക്രമിച്ചു. തലയ്ക്കടിയേറ്റ് റോഡില്‍ കിടന്നിരുന്ന ജയനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജയന്‍ മരംവെട്ട് തൊഴിലാളിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button