മുംബൈ : സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ലോകത്തിന് സമ്മാനിച്ച ഗുരു രമാകാന്ത് അച്ച്‌രേഖര്‍ വിടവാങ്ങി. മുംബൈയിലെ ശിവാജി പാര്‍ക്ക് റെസിഡന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.
ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സച്ചിനെ കൂടാതെ വിനോദ് കാംബ്ലി, അജിത്ത് അഗാര്‍ക്കര്‍, സഞ്ജയ് ബംഗാര്‍, സമീര്‍ ദിഗെ തുടങ്ങി ഒട്ടനവധി പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ പ്രഥമ പരിശീലകനായിരുന്നു. 1990 ല്‍ ദ്രോണാചര്യ പുരസ്‌കാരവും 2010 ല്‍ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അത്ഭുതകരമായ ഗുരു-ശിഷ്യ ബന്ധമായിരുന്നു സച്ചിനും അച്ച്‌രേഖറും തമ്മില്‍. ലോകക്രിക്കറ്റില്‍ ഉന്നതികള്‍ കീഴടക്കുമ്പോഴും എല്ലാം അധ്യാപകദിനത്തിലും രമാകാന്ത് അച്‌രേക്കറിനെ കാണാന്‍ സച്ചിന്‍ എത്തുമായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്നു.
Post Your Comments