ബെംഗളൂരു: ബി ജെ പിക്കെതിരെ മന്ത്രിയുടെ പ്രതികരണം വിവാദമാകുന്നു. കര്‍ണ്ണാടകയിലെ മന്ത്രിയും ജെ ഡി എസ് നേതാവുമായ ഡി സി തമ്മണ്ണ. തെരുവ് നായ്ക്കളോട് ഉപമിച്ചാണ് ബിജെപിയെ അവഹേളിച്ചിരിക്കുന്നത്. നായ്ക്കള്‍ ഭഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ താഴേ വീഴുമോയെന്ന് ബി ജെ പി നേതാക്കള്‍ കാത്തിരിക്കുന്നതെന്ന് തമ്മണ്ണ പരിഹസിച്ചു. മൈസൂരിലെ മദ്ദൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉമേഷ് കട്ടിയെപ്പോലുള്ള നേതാക്കള്‍ സര്‍ക്കാര്‍ ഇപ്പോള്‍ വീഴുമെന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെന്നും എന്നാല്‍ അവരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണപക്ഷത്തുള്ള 15എം എല്‍ എമാര്‍ ബി ജെ പിയോട് കൂറ് പുലര്‍ത്തുന്നവരാണെന്നും അവര്‍ പാര്‍ട്ടിയുമായി ചേര്‍ന്നാല്‍ സര്‍ക്കാരിനെ താഴേയിറക്കാന്‍ സാധിക്കുമെന്നുമാണ് ഉമേഷ് കട്ടി നേരത്തെ പറഞ്ഞത്. ഒരാഴ്ചക്കകം ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്നും ഉമേഷ് പറഞ്ഞിരുന്നു.
Post Your Comments