KeralaLatest News

വനിതാ മതില്‍ പണപ്പിരിവ്: ബാങ്ക് ജീവനക്കാരനെ പിരിച്ചു വിട്ടു

ഒറ്റപ്പാലം: വനിതാ മതിലിന്റെ പേരില്‍ പണപ്പിരിവ് നടത്തിയ ബാങ്ക് ജീവനക്കാരനെ പിരിച്ചു വിട്ടു. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരനെതിരെയാണ് നടപടി. ക്ഷേമപെന്‍ഷന്‍ കാരില്‍ നിന്ന് പണം പിരിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പറഞ്ഞു വിട്ടത്.

വനിതാ മതിലിനായി ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു.  ഇതിനെ തുടര്‍ന്ന്  സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു ബാങ്ക് ഭരണസമിതി നല്‍കിയ മറുപടിയിലാണ് ജീവനക്കാരനെതിരെയുള്ള നടപടി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button