കോഴിക്കോട്: കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പി.കെ. ബീനയെ ആണ് പിരിച്ചുവിട്ടത്.
Read Also: ബൈക്ക് അപകടത്തില്‍ മരിച്ച മകന്റെ വേര്‍പാടില്‍ തളര്‍ന്ന പിതാവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
ചേവായൂര്‍ സബ് രജിസ്ട്രാറായിരിക്കെയാണ് സംഭവം. കൈക്കൂലി കേസില്‍ വിജിലന്‍സ് ഇവരെ പിടികൂടിയിരുന്നു. വിജിലന്‍സ് പിടിയിലായത് മുതല്‍ ബീന സസ്പെന്‍ഷനിലായിരുന്നു.
ബീന കുറ്റക്കാരിയാണെന്ന് 2020 ജൂണ്‍ 26ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷവും കഠിന തടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീന ജാമ്യത്തിലിറങ്ങിയ ശേഷം വകുപ്പുതലത്തില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി.
Post Your Comments