വൈക്കം: ഡ്യൂട്ടിക്കിടയിൽ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു. കേരള ബാങ്ക് വൈക്കം പ്രഭാത സായാഹ്നശാഖയിലെ അസിസ്റ്റന്റ് മാനേജർ തലയോലപ്പറമ്പ് മനക്കച്ചിറയിൽ എം.എം സുരേന്ദ്രനാണ് ( 57) മരിച്ചത്.
Read Also : ‘ഓരോ തവണയും രക്തം കാണുന്നു…’: ഒഡീഷ ട്രെയിൻ അപകടത്തിൽ കൂട്ടമരണം കണ്ടവര്‍ക്ക് മാനസിക പ്രശ്നങ്ങൾ
ഇന്നലെ വൈകുന്നേരം 7.15-ന് ബാങ്കിലെ ബാത്തുറൂമിൽ ആണ് കുഴഞ്ഞു വീണത്. ഉടൻ സഹപ്രവർത്തകർ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിക്കും. ഭാര്യ: രമണി. മക്കൾ: അമൽദീപക്, മിനു ഗായത്രി.
Post Your Comments