ThrissurKeralaNattuvarthaLatest NewsNews

ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് പ​ണ​വും രേ​ഖ​ക​ളും ക​വ​ർ​ന്നു: പ്രതി അറസ്റ്റിൽ

പ​ഴ​ഞ്ഞി പെ​ങ്ങാ​മു​ക്ക് സ്വ​ദേ​ശി ചു​രു​ളി​യി​ൽ മ​ണി​ക​ണ്ഠ​നെ​യാ​ണ് (23) അ​റ​സ്റ്റ് ചെ​യ്ത​ത്

ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി​യി​ൽ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് പ​ണ​വും രേ​ഖ​ക​ളും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ പൊലീസ് പിടിയിൽ. പ​ഴ​ഞ്ഞി പെ​ങ്ങാ​മു​ക്ക് സ്വ​ദേ​ശി ചു​രു​ളി​യി​ൽ മ​ണി​ക​ണ്ഠ​നെ​യാ​ണ് (23) അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​രു​വാ​യൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ഇയാൾ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി ഒ​ളി​വി​ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ൽ പി​ള്ള​കോ​ള​നി ഐ​നി​ക്ക​ൽ ജാ​സി​ൽ (23), താ​മ​ര​യൂ​ർ വൈ​ശ്യം വീ​ട്ടി​ൽ മ​ൻ​സി​ഫ് (26), പി​ള്ള കോ​ള​നി ചു​ള്ളി​പ​റ​മ്പി​ൽ വി​ഷ്ണു (23) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read Also : ഹമാസ് ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ടു വനിതാ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ഇ​ൻ​സ്പെ​ക്ട​ർ വി.​വി. വി​മ​ൽ, എ​സ്.​ഐ കെ.​ജി. ജ​യ​പ്ര​ദീ​പ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. ഉ​ദ​യ​കു​മാ​ർ, കൃ​ഷ്ണ​പ്ര​സാ​ദ്, വി.​പി. സു​മേ​ഷ്, എ​സ്. അ​ഭി​ന​ന്ദ്, ടി.​കെ. നി​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ണി​ക​ണ്ഠ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button