Latest NewsKerala

കേരളത്തിലേയ്ക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിന് കുമ്മനത്തിന്റെ മറുപടി ഇങ്ങനെ

കൊച്ചി: കേരളത്തിലേയ്ക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിന് സ്വാമി ശരണം’ എന്ന് എന്ന് മറുപടി നല്‍കി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം  ശബരിമല വിഷയത്തെക്കുറിച്ചും പരിപാടിയില്‍ അദ്ദേഹം സൂചിപ്പിച്ചു. പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്നവിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പും ശബരിമലയിലെ വിഷയങ്ങളും കണക്കിലെടുത്ത് കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നതിനോടാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button