കൊല്ലം: കൊല്ലം ചിന്നക്കടയിലാണ് സംഭവമുണ്ടായത്. യുഡിഎഫ് ന്‍റെ വനിതാ സംഗമവും വനിതാ മതിലിന്‍റെ മുന്നൊരുക്കമായി നടത്തുന്ന കലാജാഥയും ഒരേ സ്ഥലത്ത് എത്തിച്ചര്‍ന്നതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസ് ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കലാജാഥയുടെ ഭാഗമായുള്ള പ്രകടനങ്ങള്‍ക്കിടക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
വനിതാ മതിലിനും അയ്യപ്പജ്യോതിക്കും സമമായി യുഡിഎഫ് സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിന് ആരംഭമായിട്ടുണ്ട്. പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിന്‍റെ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
Post Your Comments