KeralaLatest News

മുത്തലാഖ് ചർച്ച ; മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം : മുത്തലാഖ് ബില്ല് പാസാക്കിയ ദിവസം ലോക്സഭയില്‍ എത്താതിരുന്നതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.  സംഭവത്തിൽ പാർട്ടി വിശദീകരണം ചോദിച്ചുവെന്നും അതിന് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാഹത്തിൽ പങ്കെടുത്തത് കൊണ്ടല്ല ചർച്ചയിൽനിന്ന് വിട്ടുനിന്നതെന്നും ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണ് ആ സമയം പോയിരുന്നത്. ബില്ലിനെ എന്നും എതിർത്തയാളാണ് താനെന്നും കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞു. ടൈം മാനേജ്‌മെന്റിൽ പ്രശ്നങ്ങൾ വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുത്തലാഖ് ബില്ലില്‍ ലോക്‌സഭയില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുകയാണ്. ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകളും പാര്‍ലമെന്റില്‍ തന്നെ ഹാജരാകാതെ പ്രവാസി വ്യവസായിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത പി കെ കുഞ്ഞാലി കുട്ടിയുടെ നടപടിയും ആണ് വിവാദമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button