ചെന്നൈ: തമിഴ്‌നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദാരിദ്രം നികത്താൻ പണം കണ്ടെത്തുന്നതിനായി മാതാപിതാക്കൾ കുട്ടിയെ ബാലവേലയ്ക്ക് അയച്ചു. തഞ്ചാവൂരിലെ കാരിക്കാട് ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ കൃഷിയിടത്തിൽ കാലിമേയ്ക്കലിന് നിയോഗിക്കപ്പെട്ട കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചു.
കഴിഞ്ഞ ഇരുപത് ദിവസമായി കുട്ടി ഇവിടെ ജോലി ചെയ്യുകയായിരുന്നു. കുട്ടിയെ നാഗപട്ടണം സബ് കളക്ടറുടെ നേതൃത്വത്തിൽ കുട്ടിയെ തഞ്ചാവൂരിലെ ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റി. പതിനായിരം രൂപയ്ക്ക് പന്ത്രണ്ട് വയസുകാരനെ ബലവേലയ്ക്ക് അയച്ച കുട്ടിയുടെ പിതാവിന് എതിരെ പോലീസ് കേസെടുത്തു.
Post Your Comments