തിരുവനന്തപുരം: കാറിനുമുന്നില്‍ ഡിവൈഎസ്പി തള്ളിയിട്ട് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലു പിടിക്കണമെങ്കില്‍ അങ്ങനെയുമാവാമെന്ന് സുരേഷ് ഗോപി എംപി. വിജിയെ സഹായിക്കാന്‍ താല്പര്യമുളളവര് അന്പതാനായിരവും ഒരു ലക്ഷവുമൊക്കെയായി എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധിക്കുന്നത്ര തുക സമാഹരിക്കണെമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് വിജിയ്ക്ക് കൈമാറുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയുടെ നേതൃത്വത്തിലാണ് സുരേഷ് ഗോപി സമരപന്തലിലെത്തി ചെക്ക് കൈമാറിയത്.
Post Your Comments