Latest NewsMobile Phone

2018 ൽ വിപണി കീഴടക്കിയ മൊബൈൽ ഫോണുകള്‍

സാംസങ്ങ് ഗ്യാലക്സി നോട്ട് 9

Image result for samsung galaxy note 9

സാംസങ്ങ് ഗ്യാലക്സി നോട്ട് 9 ഡ്യൂവല്‍ സിം ഫോണ്‍ ആണ്. ആന്‍ഡ്രോയ്ഡ് ഓറീയോ 8.1 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍ പുതിയ ആന്‍ഡ്രോയ്ഡ് പിയിലേക്ക് അപ്ഡേറ്റ് ലഭിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. 6.4 ക്യുഡ് എച്ച്ഡി പ്ലസ് ആണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 1440×2960 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. ഒപ്പം ഡിസ്പ്ലേ എഎംഒഎല്‍ഇഡി ഇന്‍ഫിനിറ്റി ഡിസ്പ്ലേ പാനലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ നോട്ട് 9ന്‍റെ മോഡലിന് എക്സിനോസ് 9810 എസ്ഒസി ചിപ്പാണ് ഉള്ളത്.

പിന്നില്‍ ലംബമായി ക്രമീകരിച്ചിരിക്കുന്ന 12 എംപി ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്‍റെ പിന്നില്‍ ഉള്ളത്. ഇതില്‍ ഒരു സെന്‍സര്‍ ടെലിഫോണിക്ക് ലെന്‍സാണ്. ഒന്ന് വൈഡ് അംഗിളുമാണ്. ഇരു ക്യാമറകളും ഒഐഎസ് ഇഫക്ടോടെയാണ് എത്തുന്നത്. മുന്നിലെ സെല്‍ഫി ക്യാമറ 8 എംപി പിക്സലാണ് ഇതിന്‍റെ അപ്പച്ചര്‍ എഫ് 1.7 ആണ്. 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ലഭിക്കും.

ഗൂഗിള്‍ പിക്സല്‍ 3

പിക്‌സല്‍ 3, പിക്‌സല്‍ 3 എക്‌സ്എല്‍ സ്മാര്‍ട്‌ഫോണുകളാണ് ഈ നിരയിലെ പ്രമുഖര്‍. കഴിഞ്ഞ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വര്‍ഷം വലിയ മാറ്റമൊന്നും ഗൂഗിള്‍ കൊണ്ടുവന്നിട്ടില്ല. ഹാര്‍ഡ്വെയര്‍ പരിശോധിച്ചാല്‍, സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് പിക്സല്‍ മോഡലുകള്‍ക്ക് ശക്തി പകരും.

ഗൂഗിള്‍ പിക്‌സല്‍ 3XL

6.3 ഇഞ്ച് ഒ.എല്‍.ഇ.ഡി നോച്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് പിക്‌സല്‍ 3 എക്‌സ്എല്ലിന് നല്‍കിയിരിക്കുന്നത്. 553 പിപിഐയാണ് പിക്‌സല്‍ ഡെന്‍സിറ്റി. ഗോറില്ല ഗ്ലാസ് 5ന്റെ സംരക്ഷണവും എച്ച്ഡിആര്‍ സപ്പോര്‍ട്ടും ഡിസ്‌പ്ലേക്ക് നല്‍കിയിരിക്കുന്നു. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് പിക്‌സല്‍ 3 എക്‌സ്എല്ലിന് കരുത്ത് പകരുന്നത്. 4 ജി.ബി റാമിലെത്തുന്ന ഫോണിന് 64 ജിബി/128 ജിബി സ്‌റ്റോറേജ് വേരിയന്റുകളുണ്ട്. 3,430 എംഎഎച്ചാണ് ബാറ്ററി കരുത്ത്. യുഎസ്ബി ടൈപ്പ് സി, ബ്ലൂടുത്ത് 5.0, എന്‍എഫ്‌സി, ഗൂഗിള്‍ കാസ്റ്റ് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 12 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിന്റെ സവിശേഷതകള്‍ തന്നെയാണ്. ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍ (64 ജിബി) 83,000 രൂപ, ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍ (128 ജിബി) 92,000 രൂപ എന്നിങ്ങനെയാണ് വിപണിയിലെ വില.

ഗൂഗിള്‍ പിക്‌സല്‍ 3

5.5 ഇഞ്ച് ഡിസ്‌പ്ലേയിലാണ് പിക്‌സല്‍ 3 വിപണിയിലെത്തുക. ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്‌പ്ലേയുടെ പിക്‌സല്‍ ഡെന്‍സിറ്റി 443 പിപിഐയാണ്. സ്‌ക്രീന്‍ അനുപാതം 18:9 ആയിരിക്കും. ഒക്ടാകോര്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് പ്രോസ്സറായിരിക്കും ഫോണില്‍. 4ജിബി ആയിരിക്കും റാം ശേഷി. 64 ജിബിയാണ് അടിസ്ഥാന ഇന്റേണല്‍ സ്റ്റോറേജ് മോഡല്‍. 2,915 എംഎഎച്ചാണ് ബാറ്ററി ശേഷി. വയര്‍ലെസ്സ് ചാര്‍ജര്‍, യുഎസ്ബി-സി ഇയര്‍ബഡ്‌സ്, ഫാബ്രിക് കേസ് എന്നിങ്ങനെ ചില ആക്‌സസറികളും ഫോണിനൊപ്പം ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 3 (64 ജിബി) 71,000 രൂപ, ഗൂഗിള്‍ പിക്‌സല്‍ 3 (128 ജിബി) 80,000 രൂപ വിലയും വിപണിയില്‍ പ്രതീക്ഷിക്കാം.

വണ്‍പ്ലസ് 6T

Image result for oneplus 6 t

ഒക്ടോബര്‍ 30ന് ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ വണ്‍പ്ലസ് 6T യുടെ അണ്‍ബോക്സിംഗും, റിവ്യൂവും ചെയ്യുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ദ ഗാഡ്ജറ്റ്സ്

ഐഫോണ്‍ XS,XS Max, XR

Related image

കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് ആപ്പിള്‍ ഐഫോണിന്‍റെ പുതിയ മൂന്ന് പതിപ്പുകള്‍ പുറത്തിറങ്ങിയത്. ഇതില്‍ ഐഫോണ്‍ XS മാക്സ് ആപ്പിള്‍ ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും വലിയ ഐഫോണാണ്. ഈ ഫോണിന്‍റെ എക്സ്ക്യൂസീവ് ഹാന്‍റ്സ് ഓണ്‍ റിവ്യൂ.

മോട്ടോ ജി 6 പ്ലസ്Image result for moto g6 plus

5.9 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് മോട്ടോ ജി6 പ്ലസിന് ഉള്ളത്. സ്നാപ്ഡ്രാഗണ്‍ 630 എസ്ഒസി ഒക്ടാകോര്‍ സിപിയു ആണ് ഫോണിനുള്ളത്. 4ജിബി, 6ജിബി ഓപ്ഷനുകളാണ് ഫോണിനുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. 64 ജിബിയാണ് ഫോണിന്‍റെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ്. 12 എംപി, 5 എംപി ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. ഇതിന് എല്‍ഇഡി ഫ്ലാഷ് ലൈറ്റുണ്ട്.

3200 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഫോണ്‍ ഫാസ്റ്റ് ചാര്‍ജിംഗിന് അനുകൂലമാണ്. ഇരട്ട സിം സ്ലോട്ടാണ് ഫോണിനുള്ളത്. യുഎസ്ബി ടൈപ്പ് സിയാണ്. ഫോണിന് ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button