KeralaCinemaMollywoodLatest NewsNewsEntertainment

മുഖ്യമന്ത്രിയെ കരുത്തനായി സിനിമയില്‍ കാണിക്കാത്തതില്‍ കാരണമുണ്ട്; വിശദീകരണവുമായി ജൂഡ് ആന്റണി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 മികച്ച അഭിപ്രായവും നേടി മുന്നേറുകയാണ്. 2018-ൽ കേരളം നേരിട്ട പ്രളയം പ്രമേയമാക്കിയുള്ള ചിത്രത്തിൽ അന്ന് നടന്ന പല സംഭവവികാസങ്ങളും കാണിക്കുന്നുണ്ട്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുമ്പോഴും സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് സി.പി.എം മുഖപത്രം ഉന്നയിച്ചത്. പിണറായി സര്‍ക്കാരിന്റെ സേവനങ്ങള്‍ ജൂഡ് ചിത്രത്തില്‍ കാണിച്ചില്ല എന്ന വിമര്‍ശനമാണ് ദേശാഭിമാനി ഉന്നയിച്ചത്.

ഇപ്പോഴിതാ, എന്തുകൊണ്ടാണ് തന്റെ സിനിമയിൽ മുഖ്യമന്ത്രിയെ കരുത്തുറ്റ കഥാപാത്രമായി കാണിക്കാതിരുന്നത് എന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായകൻ. ചിത്രത്തില്‍ മുഖ്യമന്ത്രിയായി ആദ്യം തീരുമാനിച്ചിരുന്നത് രഞ്ജി പണിക്കരെ ആയിരുന്നുവെന്നും, പിന്നീട് ആണ് ജനാര്‍ദ്ദനനെ കാസ്റ്റ് ചെയ്തതെന്നും സംവിധായകൻ പറയുന്നു. രഞ്ജി പണിക്കരെ കണ്ടാല്‍ പ്രളയം വന്നാലും കുലുങ്ങില്ല എല്ലാവരെയും രക്ഷിക്കും എന്ന് പ്രേക്ഷകര്‍ക്ക് തോന്നും അതുകൊണ്ടാണ് ജാനര്‍ദ്ദനനെ കാസ്റ്റ് ചെയ്തത് എന്നാണ് ജൂഡ് പറയുന്നത്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:താൻ ബ്യൂണസ് അയേഴ്‌സിൽ ആയിരിക്കുമ്പോൾ അർജന്റീന സർക്കാരിന് എന്റെ തല വേണമായിരുന്നു: ഫ്രാൻസിസ് മാർപാപ്പ

‘മുഖ്യമന്ത്രിയായി ആദ്യം രഞ്ജി പണിക്കരെയാണ് തീരുമാനിച്ചത്. സാറിനെ വച്ചാല്‍ സാറ് ഭയങ്കര പവര്‍ഫുള്‍ ആണ്. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ അറിയാം വെള്ളപൊക്കം വന്നാലും നേരിടും. എല്ലാത്തിനെയും വിളിച്ച് സെറ്റ് ആക്കിക്കോ എന്ന് പറയും. അപ്പോള്‍ അതിലൊരു ഗുമ്മില്ല. ആ സമയത്ത് ഞാന്‍ ഒന്നേ മുക്കാലിന് വീടിന് പുറത്ത് നില്‍ക്കുകയാണ്, പത്തരക്ക് ഞാന്‍ ടിവി ഓഫ് ചെയ്യുന്ന സമയത്തും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ ഒന്നും പേടിക്കാനില്ല എല്ലാം അണ്ടര്‍ കണ്‍ട്രോള്‍ എന്ന് പറഞ്ഞിരുന്നു’, ജൂഡ് പറയുന്നു.

2018 സിനിമയില്‍ മത്സബന്ധന തൊഴിലാളികളോട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാം എന്ന് പറയുന്നത് ഒരു പള്ളീലച്ചനാണ് എന്നാണ് കാണിച്ചിരിക്കുന്നത്. റെസ്‌ക്യൂ ഓപ്പറേഷനില്‍ നാട്ടുകാരെയും മത്സബന്ധന തൊഴിലാളികളെയും നേവിയെയും കാണിച്ചിട്ടുണ്ട്. ഒരു ഭാഗത്തും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button