മലയാള സിനിമയിൽ പുത്തൻ റെക്കോർഡ് തീർത്ത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സംഹാരതാണ്ഡവമാടിയ 2018ലെ മഴക്കാലവും പ്രളയവുമാണ് ഈ മൾട്ടി-സ്റ്റാർ ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായി മാറിയിരിക്കുകയാണ് 2018. നിർമാതാവ് വേണു കുന്നപ്പള്ളി തന്നെയാണ് സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോകമെങ്ങും നിന്ന് ലഭിച്ച കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷം ചെയ്ത്, ലോകമെമ്പാടും ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ കൂടി ഈ ചിത്രം വേറിട്ട് നിൽക്കുകയാണ്. പിന്നിലാക്കിയത് മലയാളത്തിലെ രണ്ട് സൂപ്പർ താര ചിത്രങ്ങളെയാണ്. മലയാള സിനിമയിൽ കളക്ഷൻ ഇനത്തിൽ മാത്രം ഏറ്റവുമധികം പണംവാരിയ ചിത്രം എന്ന നേട്ടമാണ് ഇതോടുകൂടി ഈ സിനിമയ്ക്ക് സ്വന്തമാവുക. മോഹൻലാലിന്റെ ‘പുലിമുരുകനാണ്’ രണ്ടാം സ്ഥാനത്ത്. 137.75 കോടിയാണ് പുലിമുരുകന്റെ കളക്ഷൻ.
മൂന്നാം സ്ഥാനത്ത് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത ‘ലൂസിഫർ’ ആണ്. 125.1 കോടിയാണ് ഈ സിനിമയുടെ കളക്ഷൻ. ഈ വർഷത്തെ ആദ്യ ബമ്പർ ഹിറ്റ് എന്ന നിലയിൽ ഖ്യാതി നേടിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ നാലാം സ്ഥാനത്തുണ്ട്. റിലീസ് ചെയ്തത് 2022 ഡിസംബർ 30നാണ് എങ്കിലും, ചിത്രം തിയേറ്ററിലെത്തിയതും പ്രദർശനം കൊടുമ്പിരി കൊണ്ടതും 2023ലാണ്. ബോക്സ് ഓഫീസിൽ 102.3 കോടിയാണ് ഈ ചിത്രം നേടിയത്.
Post Your Comments