Jobs & VacanciesLatest NewsEducation & Career

കമ്പ്യൂട്ടർ പ്രോഗ്രാമർ: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനിൽ വെബ്‌പോർട്ടലിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്/എം.ടെക്/എം.ഇ/ബി.ഇ (കമ്പ്യൂട്ടർ സയൻസ്) ആണ് യോഗ്യത. പ്രസ്തുത മേഖലയിൽ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം: പൊതുവിഭാഗം 18-36 വയസ്. ഉദ്യോഗാർത്ഥികൾ 02/01/1982 നും, 01/01/2000 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തിയതിയും ഉൾപ്പെടെ) ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ വയസ്സിളവും, എസ്.സി/എസ്.റ്റി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച് വർഷത്തെ വയസ്സിളവും അനുവദിക്കും, പ്രതിമാസം 31,290 രൂപ ലഭിക്കും.

വിശദമായ ബയോഡേറ്റ, വെള്ളപേപ്പറിൽ ടൈപ്പ് ചെയ്ത അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അടക്കം നേരിട്ടോ തപാൽ മുഖേനയോ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ഓഫീസിൽ ജനുവരി 14 നകം ലഭിക്കണം. വിലാസം: രജിസ്ട്രാർ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ, 3-ാം നില, അയ്യൻകാളിഭവൻ, വെള്ളയമ്പലം, തിരുവനന്തപുരം.പി.ഒ, 695003, കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button