ചെന്നൈ : തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന അവശ്യം ഉന്നയിച്ച് തമിഴ്‌നാട്ടില്‍ നിരാഹാര സമരമാരംഭിച്ച അധ്യാപകരില്‍ 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരം നാലാം ദിവസത്തിലേക്ക് കടന്നതിനെ തുടര്‍ന്നാണ് അധ്യാപകര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തുടങ്ങിയത്.
തമിഴ്‌നാട് സ്റ്റേറ്റ് സെക്കന്ററി ഗ്രേഡ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ആശുപത്രിയില്‍ പ്രവശിപ്പിച്ചവരില്‍ പലരും അവിടേയും നിരാഹാര സമരം തുടരുകയാണ്.
നിങ്കമ്പാക്കത്തെ ഡിപിഐ ഓഫീസിന് മുന്നില്‍ തിങ്കളാഴ്ച്ച മൂവായിരത്തോളം പേരാണ് സമരം തുടങ്ങിയത്. ആദ്യ ദിലസം സമരക്കാരെ അറസ്റ്റ് ചെയ്ത് എഗ്മോറിലെ രാജരത്‌നം സേറ്റഡിയത്തില്‍ കൊണ്ടു വിട്ടു. പിന്നീട് അവിടെ നിന്നും സമരം തുടരുകയായിരുന്നു.
Post Your Comments