KeralaLatest News

അയ്യപ്പന്മാരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭമുണ്ടായത്

കായംകുളം : ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റിരുന്ന അയ്യപ്പന്മാരായ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ആറ് പേര്‍ പിടിയില്‍.  എരുവ കിഴക്ക് മുറിയില്‍ തോണ്ടോലില്‍ പടീറ്റതില്‍ വിജിത്ത് (21 കൃഷ്ണപുരം കാപ്പില്‍വേക്ക് മുറിയില്‍ അഖില്‍ അസ്‌ക്കര്‍ -26), കാപ്പില്‍ മേക്ക് നൗഫല്‍ ഡമ്‌ബോളി (23), ഓച്ചിറ കൊല്ലശ്ശേരി തറയില്‍ വിഷ്ണു (20), പുതുപ്പള്ളി ഗോവിന്ദ മുട്ടം സത്യാലയത്തില്‍ അനൂപ് (23), കായംകുളം എസ് ഡി വാര്‍ഡില്‍ മാമൂട്ടില്‍ ഹൗസില്‍ ബാബു (27) എന്നിവരാണ് പിടിയിലായത്. തെക്കേ മങ്കുഴി ചിറയില്‍ പടീറ്റതില്‍ മിഥുന്‍ (19 ), എരുവ മണ്ണൂരേത്ത് തറയില്‍ രാജേഷ് (അപ്പു-23 ) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭമുണ്ടായത്. രാത്രി ശബരിമല ദര്‍ശനത്തിന് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെ മിഥുനേയും രാജേഷിനേയും എരുവ ക്ഷേത്രത്തിന് സമീപം വെച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലാണ് അക്രമികള്‍ എത്തിയത്.

അറസ്റ്റിലായ വിജിത്തിന്റെ കൂട്ടുകാരന്‍ ര്ഞജിത്തിന് നേരത്തേ പത്തിയൂരില്‍ ഒരു വീട്ടിലുണ്ടായിരുന്ന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മിഥുന്റേയും രാജേഷിന്റേയും സുഹൃത്തുക്കളാണ് രഞ്ജിത്തിനെ ആക്രമിച്ച സംഘത്തിലുണ്ടായത്. എന്നാല്‍ അതിന് പ്രതികാരം ചെയ്യാന്‍ വരുമ്പോള്‍ ശബരിമലയില്‍ പോകേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ബൈക്കില്‍ കായംകുളത്തേക്ക് വരുമ്പോള്‍ എരുവ ക്ഷേത്രത്തിന് സമീപം വെച്ച് മിഥുനേയും രാജേഷിനേയും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button