Latest NewsKerala

സ്കൂൾ പ്രവേശനത്തിന് ആധാർ ആവശ്യമില്ലെന്ന് യുഐഡിഎഐ

ന്യൂഡൽഹി : സ്കൂൾ പ്രവേശനത്തിന് ആധാർ ആവശ്യമില്ലെന്ന് യുഐഡിഎഐ. ഡൽഹിയിലെ ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കേയാണ് ആധാർ അനുവദിക്കുന്ന ഔദ്യോഗിക കേന്ദ്രീകൃത സംവിധാനമായ യുഐഡിഎഐ ഈ നിർദേശം മുന്നോട്ടുവെച്ചത്.

പല സ്കൂളുകാരും ആധാർ ചോദിക്കുന്നുണ്ട്. ഇത് നിയമാനുസൃതമല്ല – യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾക്കും മൊബൈൽ ഫോണുകൾക്കും സ്കൂൾ അഡ്മിഷനും ആധാർ ആവശ്യമില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button