Latest NewsNewsBusiness

ആധാർ കാർഡ് ഉണ്ടോ? എങ്കിൽ തൽക്ഷണ വായ്പ നേടാം, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

വിവിധ ആനുകൂല്യം നേടാനും മറ്റും ഇന്ന് ആധാർ കാർഡ് അനിവാര്യമാണ്

ഇന്ത്യൻ പൗരന്മാരുടെ സുപ്രധാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ ആനുകൂല്യം നേടാനും മറ്റും ഇന്ന് ആധാർ കാർഡ് അനിവാര്യമാണ്. ഇപ്പോഴിതാ ആധാർ കാർഡ് ഉപയോഗിച്ച് വായ്പ നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും അപേക്ഷ നൽകുമ്പോൾ അപേക്ഷകരിൽ നിന്നും കൈവൈസി രേഖകൾ ആവശ്യപ്പെടാറുണ്ട്.

പേര്, ലിംഗഭേദം, ജനനത്തീയതി, ഫോട്ടോ, സ്ഥിരം വിലാസം, വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ആധാർ കാർഡ് സമർപ്പിക്കുന്നത് സാധുവായ കെവൈസി രേഖയായി ബാങ്കുകൾ പരിഗണിക്കുന്നുണ്ട്. ഇതിലൂടെ ധനകാര്യസ്ഥാപനങ്ങൾക്ക് ഡോക്കുമെന്റേഷൻ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ മറ്റു രേഖകൾ സമർപ്പിക്കാതെ തൽക്ഷണം വായ്പ ലഭിക്കാൻ ആധാർ ഉപഭോക്താക്കളെ സഹായിക്കുന്നു. ആധാർ ഉപയോഗിച്ച് വ്യക്തിഗത ലോണിന് എങ്ങനെ അപേക്ഷ നൽകണമെന്ന് പരിചയപ്പെടാം.

  • ലഭ്യമായ വ്യക്തിഗത ലോൺ ഓഫറുകൾ പരിശോധിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും ബാങ്കിന്റെ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
  • ‘Apply Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വ്യക്തിഗതവും, പ്രൊഫഷണൽ, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് ഓൺലൈനിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • വായ്പയുടെ തുക പൂരിപ്പിക്കുക.
  • ആധാർ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡ് നമ്പർ സമർപ്പിച്ച് ‘അനുവദിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപ്‌ലോഡ് ചെയ്ത രേഖകൾക്കൊപ്പം ബാങ്ക് അപേക്ഷ പരിശോധിക്കുക.
  • അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വായ്പ തുക 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button