Latest NewsKerala

കെട്ടിടത്തിന് നേരെ ബോംബേറ്

വ​ള​പ​ട്ട​ണം: ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​വും വാ​യ​ന​ശാ​ല​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബേ​റ്. പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണു സംഭവം. ബോം​ബേ​റി​ല്‍ തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ന്നു. ഉ​ഗ്ര​ശ​ബ്ദം​കേ​ട്ടു നാ​ട്ടു​കാ​ര്‍ എ​ത്തു​മ്ബോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ണ്ണൂ​രി​ല്‍ നി​ന്നു ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. നേ​ര​ത്തെ ഈ ​കെ​ട്ടി​ട​ത്തി​ല്‍ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button