
കണ്ണൂർ: കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബെറിഞ്ഞു. കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. സാരമായ നഷ്ടങ്ങൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു.
Read Also : ഇടംവലം അനങ്ങാനാകാതെ ഫാരിസ് അബൂബക്കര്‍, ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നത് ഒരേ സമയം 70 കേന്ദ്രങ്ങളില്‍
സംഭവത്തിൽ, പൊലീസ് കമ്മീഷണൻ അജിത് കുമാർ, എ.സി.പി ടി.കെ. രത്നകുമാർ, എസ്.എസ്.ബി എ.സി.പി കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Post Your Comments