Latest NewsKeralaNews

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി രക്തസാക്ഷി സ്മാരകം, എല്ലാം പാര്‍ട്ടി തീരുമാനം: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരിലെ രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തില്‍ പങ്കെടുക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൂടുതല്‍ കാര്യങ്ങള്‍ ജില്ലാ നേതൃത്വത്തിനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മോഡല്‍ അല്‍ക്ക ബോണിയുള്‍പ്പെടെയുള്ളവരുടെ മയക്കുമരുന്ന് കച്ചവടം: കൊച്ചിയിലെ അന്വേഷണം ബോസിനെ കേന്ദ്രീകരിച്ച്

പാനൂര്‍ തെക്കുംമുറിയിലാണ് ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം സിപിഎം നിര്‍മിച്ചത്. എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 2015 ജൂണ്‍ 6ന് ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സ്മാരകം പണിതത്.

2016 മുതല്‍ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button