കൊച്ചി: ബീവറേജ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
രാവിലെ മദ്യം വാങ്ങാനെത്തിയ യുവാവ് ഈ ഔട്ട്‌ലെറ്റിലെ വനിത ജീവനക്കാരോട് ലൈംഗിക ചുവയോടെ സംസാരിച്ചത് മറ്റ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ, പൊലീസ് എത്തി ഇയാളെ പിടികൂടി കൊണ്ടുപോയി. എടവനക്കാട് സ്വദേശി സോനുവാണ് പൊലീസിന്റെ പിടിയിലായത്.
സോനുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ പൊലീസ് എത്തിയപ്പോള്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. തുടർന്ന്, ഉച്ചയോടെ ഇയാൾ വീണ്ടും എത്തി ഔട്ട്‌ലെറ്റില്‍ പ്രശ്‌നം ഉണ്ടാക്കുകയും ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബ് എറിയുകയുമായിരുന്നു. തീ പടരാഞ്ഞതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
Post Your Comments