ഉപനിഷത്തുകളുടെ വലിയ തുടർച്ചയാണ് അയ്യപ്പ ജ്യോതിയെന്ന് മുൻ ഡി ജി പി ടി പി സെൻകുമാർ. ജാതിരഹിത സനാതന ധർമ വ്യവസ്ഥയുടെ മാറ്‍റത്തിന്‍റെ വേഗത അയ്യപ്പജ്യോതി കൂട്ടും. സ്വാമി വിവേകാനന്ദന്‍റെ വാക്കുകൾ പ്രാവർത്തികമാക്കുന്നതാണ് അയ്യപ്പ ജ്യോതി. പ്രളയ ബാധിതർക്ക് സഹായം നൽകുന്നതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് വനിതാ മതിലിലൂടെ സർക്കാർ ശ്രമിക്കുന്നത്.
ശബരിമലയിൽ ആചാരലംഘനത്തിന് എത്തിയ യുവതികൾ വിശ്വാസമുണ്ടെങ്കിൽ ആത്മസമർപ്പണം നടത്തി അടുത്തുള്ള അയ്യപ്പ, ശിവക്ഷേത്രങ്ങൾ സന്ദർശിക്കണം. ചെഗുവേരയെ മനസിൽവച്ച് ക്ഷേത്രങ്ങളിൽ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്. സ്ത്രീകളുടെ ശാക്തീകരണമാണ് സർക്കാർ വനിതാ മതിലിലൂടെ ലക്‌ഷ്യം വെക്കുന്നതെങ്കിൽ അവർക്ക് സുരക്ഷ നൽകുകയായിരുന്നു വേണ്ടത്
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും മന്നത്തു പദ്മനാഭനും മഹാത്മാ അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും തുടങ്ങിയ അനേകം മഹാത്മാക്കൾ വിഭാവനം ചെയ്തിരുന്ന ജാതിരഹിത സനാതന ധർമ വ്യവസ്ഥയിലേക്കുള്ള ഒരു മാറ്റം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. video
Post Your Comments