Latest NewsKeralaIndia

സ്ത്രീത്വത്തെ അപമാനിച്ചെന്ന് സെന്‍കുമാറിന് എതിരെ ഡിവൈഎഫ്‌ഐയുടെ പരാതി, കുറ്റം ചുമത്താനാകില്ലെന്നു പോലീസ്

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ മോശമായി ചിത്രീകരിച്ചെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി.

കൊച്ചി: സ്ത്രീകളെ അപമാനിക്കും വിധം പ്രസംഗിച്ചെന്നാരോപിച്ചു മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാരിനെതിരെ പരാതി.ഡിവൈഎഫ്‌ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ് സന്ദീപാണ് പരാതി നല്‍കിയത്.

എറണാകുളം വടക്കന്‍ പറവൂരില്‍ സെന്‍കുമാര്‍ നടത്തിയ പ്രസംഗത്തില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ മോശമായി ചിത്രീകരിച്ചെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി.

മാധ്യമങ്ങളില്‍ വരുന്നത്‌ പാതി സത്യങ്ങള്‍ മാത്രമെന്നും കുറ്റക്കാർ ഇടത് അനുകൂല സംഘടനയിലെ വിദ്യാർത്ഥികളെന്നും ജെഎന്‍യു പ്രൊഫസര്‍ ഇന്ദ്രാണി റോയി ചൗധരി

എന്നാല്‍, പരാതി പരിശോധിച്ചെന്നും. പ്രാഥമീക പരിശോധനയില്‍ സെന്‍കുമാറിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.ജെഎന്‍യുവില്‍ പെണ്‍കുട്ടികള്‍ ഉറക്കം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണെന്നും കാമ്പസില്‍ ഗര്‍ഭ നിരോധന ഉറകളാണ് കാണാനാവുക എന്നും മറ്റുമായിരുന്നു പ്രസംഗമെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത് . പ്രസംഗത്തിന്റെ ശബ്ദ ശകലം സഹിതമാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button