കോഴിക്കോട്: ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. ‘സി.എ.എ. പൗരത്വം നല്‍കാനാണ് നിഷേധിക്കാനല്ല’ എന്ന സന്ദേശവുമായി ദേശീയപൗരത്വനിയമ ഭേദഗതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഐക്യത്തെയും വികസനത്തെയും തകര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നത്.
ജെഎന്‍യു അക്രമം; അന്വേഷിക്കാന്‍ ഹൈബി ഈഡനുൾപ്പെടെയുള്ള സിമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
പൗരത്വനിയമത്തെ വോട്ടുബാങ്ക് ആക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശിലും കശ്മീരിലും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ മൗനം പാലിച്ചവരാണ് കലാപമുണ്ടാക്കാന്‍ ആഹ്വാനംചെയ്യുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു.വര്‍ഗീയശക്തികള്‍ക്കെതിരേ നിലപാടെടുക്കാന്‍ മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആകുന്നില്ലെന്ന് വത്സന് തില്ലങ്കേരി പറഞ്ഞു. പി.എന്‍. ശാന്തകുമാരി അമ്മ അധ്യക്ഷയായി.
ആലപ്പുഴയിൽ പൊലീസിനെതിരേ കത്തെഴുതിവെച്ച് പത്തൊമ്പതുകാരന് ആത്മഹത്യ ചെയ്തു
വത്സന് തില്ലങ്കേരി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോ. സെക്രട്ടറി വി.ആര്. രാജശേഖരന്, ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി, എന്‍.കെ. ബാലകൃഷ്ണന്, കെ. രജിനേഷ്ബാബു, പ്രഫ. പി.സി. കൃഷ്ണവര്‍മരാജ, എന്‍.പി. രാധാകൃഷ്ണന്, കെ. ഷൈനു, സി.എസ്.സത്യഭാമ, അലി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments