കണിച്ചു കുളങ്ങരയിൽ പോയി വെള്ളാപ്പള്ളിയെ കണ്ട ശേഷം പത്രസമ്മേളനം നടത്തി ടിപി സെന്കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സോഷ്യൽ മീഡിയയിൽ അണികൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി ബിഡിജെഎസിനും വെള്ളാപ്പള്ളിക്കും ഒപ്പമാണെന്നും ടിപി സെന്കുമാറിനും സുഭാഷ് വാസുവിനും ഒപ്പമില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
ഇതിനു മറുപടിയുമായി ടിപി സെൻകുമാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ , ബിജെപിയിലോ മറ്റേതെങ്കിലും എൻഡിഎ കക്ഷികളിലോ അംഗമല്ല. ഇത് പലതവണ ഞാൻ വ്യക്തമാക്കിയതാണ്. ഇപ്പോൾ ഹിന്ദു ഐക്യത്തിന്റെ മേഖലയിൽ ആണ് എന്റെ പ്രവർത്തനം. അത് തൽക്കാലം ബിജെപിയിലോ എൻഡിഎ യിലോ ചുരുക്കാൻ സാധ്യമല്ല.
എസ്എൻഡിപിയിൽ അഴിമതി മാത്രം ഉള്ള നേതൃത്വം മാറി പുതിയ നേതൃത്വം വരേണ്ടത് ഗുരുദേവ നിയോഗം തന്നെ. അത് സനാതന ധാര്മികളുടെ ഒരുമയ്ക്കും അത്യാവശ്യമാണ്.വെള്ളാപ്പള്ളിക്കൊപ്പം പോകേണ്ടവർ പോകട്ടെ . എന്റെ ഒപ്പം ഗുരുവും ഗുരുവിന്റെ പിന്മുറക്കാരായ ശ്രീനാരായണീയരും ഉണ്ടാകും എന്നാണ് സെൻകുമാറിന്റെ പ്രതികരണം.
അതെ സമയം സോഷ്യൽ മീഡിയയിൽ സെൻകുമാറിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി. പ്രശസ്ത സംവിധായകൻ അലി അക്ബറും സെൻകുമാറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞാൻ സെൻകുമാറിനൊപ്പം എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
Post Your Comments