തിരുവനന്തപുരം: പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് വോട്ടു കുറഞ്ഞു എന്നതൊഴിച്ചാല്‍ കോന്നിയില്‍ ബിജെപിക്ക് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ലെന്നും കോന്നിയില്‍ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടില്‍ വലിയ കുറവ് വരാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താമസമുണ്ടായതാണ് വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണമായതെന്നും ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. 80 ശതമാനത്തിന് മുകളില്‍ ഹിന്ദു വോട്ടുകളുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്റെത് അല്ലാത്ത വോട്ടുമുണ്ട്. എന്‍.എസ്.എസിന്റെ ആളുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ മറുഭാഗത്ത് അതിന് എതിരായ ഒരു ട്രെന്‍ഡ് ഉണ്ടാകും. ഈ ട്രെന്‍ഡിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ‘തോറ്റ സ്ഥാനാര്‍ത്ഥിയാണ്, സാമൂഹികവിരുദ്ധനല്ല’; കൂവിയ സിപിഎമ്മുകാരുടെ വായടപ്പിച്ച് മോഹന്‍കുമാര്‍
Post Your Comments