കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി താരതമ്യപ്പെടുത്തി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗിരിരാജ് സിംഗിന്റെ പരാമര്‍ശം. രാജ്യത്ത് ജനാധിപത്യമില്ലാത്ത ഒരു സംസ്ഥാനം ബംഗാള്‍ മാത്രമാണ്. നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നിനെ പോലെയാണ് മമത സംസ്ഥാനം ഭരിക്കുന്നത്. അവര്‍ക്കെതിരെ സംസാരിക്കുന്ന എല്ലാവരെയും അവര്‍ കൊല്ലുമെന്നും സിങ്ങ് ആരോപിച്ചു.
അതേസമയം പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി തേടി ബി.ജെ.പി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ലെന്ന് കോടതി അറിയിച്ചു. ജനാധിപത്യ രാജ്യത്ത ആര്‍ക്കും എന്ത് റാലി വേണമെങ്കിലും നടത്താം. ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്നും കോടതി വിധി ബിജെപിക്ക് അനുകൂലമാകുമെന്നും സിംഗ് വ്യക്തമാക്കി.
Post Your Comments