Latest NewsNewsInternational

‘അതീവ ജാഗ്രത പുലര്‍ത്തണം’: സൈനിക ശക്​തി വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് കിം ജോങ്​ ഉന്‍

സൈന്യത്തിനുള്ളിലെ ഭരണപരമായ പ്രശ്​നങ്ങള്‍ എത്രയും ​പെ​ട്ടെന്ന്​ പരിഹരിക്കാനും കിം നിര്‍ദേശം നല്‍കി.

പ്യോങ്​യാങ്​: രാജ്യത്ത് സൈനിക ശക്​തി വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ. ചൈനീസ്​ മാധ്യമമായ ഗ്ലോബല്‍ ടൈംസാണ്​ ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച്‌​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഉന്നത തല മിലിറ്ററി കമ്മീഷന്‍ മീറ്റിങ്ങിലായിരുന്നു കിം ജോങ്​ ഉന്നിന്‍റെ കര്‍ശന നിര്‍ദേശം.

Read Also: ‘സ്ത്രീകള്‍ക്ക് ഇനി തനിച്ച് താമസിക്കാം’: സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ

കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ മാറുന്ന സാഹചര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്​ കിം ജോങ്​ ഉന്‍ സൈനിക മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജൂണ്‍ അഞ്ചിനാണ്​ കിം ജോങ്​ ഉന്‍ ഇതിന്​ മുമ്പ് പൊതുസ്ഥലത്ത്​ പ്രത്യക്ഷപ്പെട്ടത്​. സൈന്യത്തിനുള്ളിലെ ഭരണപരമായ പ്രശ്​നങ്ങള്‍ എത്രയും ​പെ​ട്ടെന്ന്​ പരിഹരിക്കാനും കിം നിര്‍ദേശം നല്‍കി. അതേസമയം നേരത്തെ ഉത്തരകൊറിയന്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കിം നല്‍കിയെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button